വർക്കല: ജനതാകർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഞായറാഴ്ച വൈകിട്ട് 5ന് ആശുപത്രിക്കു മുന്നിൽ ഇറങ്ങി നിന്ന് കൈകൾക്കൊട്ടി അവശ്യ സർവീസ് ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ചു. ആരോഗ്യ മേഖലയിലും സന്നദ്ധ സംഘടനകളിലും രോഗവ്യാപനത്തിനെതിരെ കർമ്മ നിരതരായി പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് ആശുപത്രിയിലെ എമർജൻസി വിഭാഗം ഫിസിഷ്യൻ ഡോ. ഷഹ്നാസ് സംസാരിച്ചു. ഭീതിയില്ലാതെ ജീവിക്കാൻ ജനങ്ങൾ ഒന്നടങ്കം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഡോക്ടർ പറഞ്ഞു.