അഞ്ചൽ: നാടകം, ബാലെ ട്രൂപ്പ് നടൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അറയ്ക്കൽ പനമ്പിലാവീട്ടിൽ അശോകനാണ് (42) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് അശോകനെ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ബിന്ദു. മകൾ: അശ്വതി (ആയൂർ ജവഹർ എച്ച്.എസ്.എസ് വിദ്യാർത്ഥിനി).