വർക്കല: ജനതാകർഫ്യൂ ദിനത്തിലും കർമ്മനിരതരായിരുന്നു വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അധികൃതർ. നഗരത്തിലെ പ്രധാന ബസ് വെയിറ്റിംഗ് ഷെഡുകളെല്ലാം ശുചീകരിച്ച് അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളിലായിരുന്നു ഞായറാഴ്ച ജീവനക്കാർ. പൊലീസ് സ്റ്റേഷനു മുന്നിലും മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിലുമുള്ള പ്രധാന വെയിറ്റിംഗ് ഷെഡുകൾ ഇത്തരത്തിൽ ശുചീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ നഗരസഭയുടെ ബസ് സ്റ്റാൻഡിലും ഫയർഫോഴ്സ് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.