വെഞ്ഞാറമൂട്: ഇടിമിന്നലേറ്റ് കല്ലറ തെങ്ങുംകോട് കുന്നുംപുറത്തുവീട്ടിൽ ജെ.ശോഭനയുടെ മൂന്ന് ഗർഭിണികളായ മൂന്ന് പശുക്കൾ ചത്തു. ലണ്ട് ലക്ഷത്തോളം ബാങ്ക് ലോൺ എടുത്താണ് ശോഭന പശുക്കളെ വാങ്ങിയത്.ആകെയുള്ള മൂന്ന് സെന്റ് പുരയിടത്തിലെ പണിതീരാത്ത വീട്ടിലാണ് രണ്ട് കുട്ടികളും ഭർത്താവും അടങ്ങുന്ന ശോഭനയുടെ കുടുംബം താമസിക്കുന്നത്. സ്ഥലമില്ലാത്തതിനാൽ അയൽവാസിയുടെ പുരയിടത്തിലാണ് പശുക്കളെ മറവ് ചെയ്തത്. ഇടുങ്ങിയ വഴിയായതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പശുക്കളെ പുറത്തെത്തിച്ച് മറവ് ചെയ്തത്.
വെഞ്ഞാറമൂട് ഫയർ ആൻഡ് റസ്ക്യുവിലെ എ.നസീർ, ജെ. രാജേന്ദ്രൻനായർ, അനിൽരാജ് എന്നിവർ നേതൃത്വം നൽകി