കല്ലമ്പലം: വീട്ടിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവിന് ഇരുചക്രവാഹന അപകടത്തിൽ പരിക്കേറ്റു. ഒമാനിൽ നിന്ന് അഞ്ചുദിവസം മുമ്പെത്തിയ പള്ളിക്കൽ കക്കോട് സ്വദേശി 39 കാരനാണ് ശനിയാഴ്ച രാത്രി അപകടത്തിൽ പരിക്കേറ്റത്. പള്ളിക്കൽ കാട്ടുപുതുശേരിയിൽ വച്ച് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു. ബൈക്കിൽ നിന്ന് തെറിച്ചുവീണാണ് പരിക്കേറ്റത്. വഴിയാത്രക്കാരനും പരിക്കുണ്ട്. പാരിപ്പള്ളി മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ക്വാറന്റൈൻ പാലിക്കാതെ ഇറങ്ങിനടന്നതിന് കക്കോട് സ്വദേശിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഒമാനിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാൾക്ക് ആരോഗ്യപ്രവർത്തകർ വീട്ടിൽ 14 ദിവസത്തെ നിരീക്ഷണം നിർദ്ദേശിച്ചിരുന്നു.