വെഞ്ഞാറമൂട്: കൊറോണ വ്യാപന പശ്ചാത്തലത്തിൽ വെഞ്ഞാറമൂട് മേഖല അണുവിമുക്തമാക്കി വെഞ്ഞാറമൂട് ഫയർഫോഴ്സ്. ഫിനോൾ വാട്ടർ ടാങ്കിൽ മിക്സ് ചെയ്ത് അണുനാശിനിയായി ഉപയോഗിച്ചാണ് വെഞ്ഞാറമൂട് കവലയും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും വൃത്തിയാക്കിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ അനിൽ രാജ്, അരുൺ മോഹൻ, നിശാന്ത്, രഞ്ജിത്, സുമേഷ്, ദേവസ്യ, അരവിന്ദ്, അനിൽകുമാർ, അരുൺ എന്നിവർ പങ്കെടുത്തു.