ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് മാർച്ച് 21 മുതൽ മാർച്ച് 31വരെ ദർശനസൗകര്യം ഉണ്ടായിരിക്കുന്നതല്ല ക്ഷേത്രത്തിന്റെ ഇളംമതിൽ , നടപന്തൽ, കളിതട്ട്, ആൽത്തറ തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാനും പാടുള്ളതല്ല . സർക്കാരിന്റെയും , ജില്ലാ കളക്ടറുടേയും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തീരുമാനമനുസരിച്ചാണിത്. എല്ലാ ദേവീ ഭക്തരും സഹകരിക്കണമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.