കല്ലറ: കഴിഞ്ഞദിവസം ഉണ്ടായ ഇടിമിന്നലിൽ നാല് പശുക്കൾ ചത്തു. തെങ്ങും തോട് കൊടി തൂക്കി കുന്നിൽ വീട്ടിൽ ശോഭനയുടെ തൊഴുത്തിൽ കെട്ടിയിരുന്ന നാല് പശുക്കളിൽ മൂന്ന് പശുക്കളാണ് ഇടിമിന്നലേറ്റ് ചത്തത്. ഒന്നര ലക്ഷം രൂപയോളം വിലവരുന്ന പശുക്കളായിരുന്ന ശോഭനയുടെ ഉപജീവന മാർഗം. കിടപ്പാടം മാത്രം ഉള്ള ഇവർക്ക് പശുവിനെ മറവ് ചെയ്യാൻ പോലും സ്ഥലമില്ല. വെഞ്ഞാറമൂട്ടിൽ ഫയർ ഫോഴ്സ് യൂണിറ്റിൽ നിന്നെത്തിയ നസീർ, രാജേന്ദ്രൻ എന്നിവരടങ്ങുന്ന സംഘം സമീപവാസിയുടെ പുരയിടത്തിൽ പശുക്കളെ മറവ് ചെയ്തു.