kozhi-waste

പാറശാല: ജനതാകർഫ്യൂവിന്റെ ഭാഗമായി നാട്ടുകാർ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത സാഹചര്യത്തിൽ പ്രദേശത്ത് കോഴിവേസ്റ്റുമായി എത്തിയ ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ദേശീയപാതയിൽ പാറശാലയിലെ കുറുങ്കുട്ടി ആർ.ടി.ഒ ചെക്പോസ്റ്റിന് സമീപത്താണ് ലോറി ശനിയാഴ്ച രാത്രിയാണ് ഉപേക്ഷിച്ച ശേഷം ഡ്രൈവർ കടന്നത്. വേസ്റ്റ് കുഴിച്ച് മൂടുന്നതിനായി വൻ തുക വേണമെന്നതും യുക്തമായ സ്ഥലം കണ്ടെത്താനാകാത്തതും പഞ്ചായത്ത് അധികൃതരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരിസര മലിനീകരണത്തിനെതിരെ ആരോഗ്യ പ്രവർത്തകർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോഴി വെസ്റ്റ് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനായി കൊണ്ട് വന്നതെന്നാണ് കരുതുന്നത്. കൊറോണ വ്യാപനത്തിനെതിരെ തമിഴ്‌നാട്ടിലേക്ക് കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ കടത്തിവിടാത്തതാണ് വാഹനം ഉപേക്ഷിച്ചിട്ട് പോകാൻ കാരണമെന്ന് കരുതുന്നു. പരശുവയ്ക്കൽ സ്വദേശിയായ ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലോറി ഉടമക്കും ഡ്രൈവർക്കും എതിരെ പാറശാല പൊലീസ് കേസെടുത്തു.