robert-s

ശാ​സ്​താം​കോ​ട്ട: പ​ട്ട​ക​ട​വ് എ​സ്.പി ഡെ​യി​ലിൽ റി​ട്ട. ഫീൽ​ഡ് ഓ​ഫീ​സർ (മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്) റോ​ബർ​ട്ട്.എ​സ്.പ​ട്ട​ക​ട​വ് നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പ​ട്ട​ക​ട​വ് സെന്റ് ആൻ​ഡ്രൂ​സ് പ​ള്ളി​ സെ​മി​ത്തേ​രി​യിൽ നടത്തി . ലാ​റ്റിൻ കാ​ത്ത​ലി​ക് എ​ഡ്യുക്കേ​ഷൻ ഡ​വ​ല​പ്പ്‌​മെന്റ് കൗൺ​സിൽ സെ​ക്ര​ട്ട​റി, കൺ​സ്യൂ​മർ പ്രൊ​ട്ട​ക്ഷൻ സം​സ്ഥാ​ന ബോർ​ഡ് മെ​മ്പർ, കേ​ര​ള കോൺ​ഗ്ര​സ് ജേ​ക്ക​ബ് ഗ്രൂ​പ്പ് സം​സ്ഥാ​ന ഹൈ പ​വർ ക​മ്മിറ്റി മെ​മ്പർ, കേ​ര​ള ലാ​റ്റിൻ കാ​ത്ത​ലി​ക്ക അ​സോ​സി​യേ​ഷൻ മുൻ സം​സ്ഥാ​ന പ്ര​സി​ഡന്റ്, കൊ​ല്ലം രൂ​പ​ത വിൻ​സന്റ് ഡി പോൾ മുൻ പ്ര​സി​ഡന്റ് എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സി​സി​ലി​അ​മ്മ (റി​ട്ട. ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ ഇൻ​ഡ​സ്​ട്രീ​സ് ആൻഡ് കൊ​മേ​ഴ്‌​സ്). മ​ക്കൾ: ഡോ.റോ​ണി.എ​സ്.റോ​ബർ​ട്ട് (അ​സി. പ്രൊ​ഫ​സർ, കർ​മ്മ​ല റാ​ണി ട്രെ​യി​നിം​ഗ് കോ​ളേ​ജ്, കൊ​ല്ലം), റോ​സ്​മി.എ​സ്.റോ​ബർ​ട്ട് (സീ​നി​യർ അ​സോ​സി​യേ​റ്റ് എ​സ്.ബി.ഐ, മാ​ട​പ്പ​ള്ളി). മ​രു​മ​ക്കൾ: ഷാ​നിൽ ജോ​സ​ഫ് (ഷാ​ന്താൾ ഹൈ സ്​കൂൾ, മാ​മ്മൂ​ട് ), സൗ​മ്യ റോ​ണി.