intuc

തിരുവനന്തപുരം :കൊറോണ ഭീതിയകറ്റാൻ തൊഴിലിടങ്ങളിലും തെരുവുകളിലും ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി പ്രവർത്തകർ ഹാൻഡ്‌വാഷ് കിയോസ്കുകൾ സ്ഥാപിച്ചു.കൈ കഴുകൂ ഭീതി അകറ്റൂ എന്ന പരിപാടിയുടെ ഉദ്‌ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്‌ഘാടനം ചെയ്തു.നാഷണൽ ഹെൽത്ത് മിഷനിലെയും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെയും പാരാ മെഡിക്കൽ ജീവനക്കാർ ഉൾപ്പടെ പങ്കെടുത്തു. സാനിറ്റൈസർ വിതരണവും നടന്നു.കെ.പി.തമ്പി കണ്ണാടൻ ,ജെ.സതികുമാരി, ആർ.എസ് .വിമൽകുമാർ, എ.എസ് .ചന്ദ്രപ്രകാശ്, അഖിൽ കൊച്ചുവീട് ,ബീനാകുമാരി,സജിത, മുഹമ്മദ് റഫീഖ്, എസ് .ഗിരീഷ്, ബി.വിനീത്, കെ.വി.വിഷ്ണു എന്നിവർ പങ്കെടുത്തു.