തിരുവനന്തപുരം: വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായത് പരിഭ്രാന്തിക്കിടയാക്കി . വട്ടിയൂർക്കാവ് ഇലിപ്പോട് കല്യാൺ വിലാസിൽ സതീഷിന്റെ വീട്ടിൽ ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം . ഒ ഴിഞ്ഞ സിലിണ്ട ർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു. തിരുവനന്തപുരം ഫയർസ്റ്റേഷൻ ഓഫീസിൽനിന്ന് സീനിയർ ഓഫീസർ ജയകുമാർ, സന്തോഷ് കുമാർ, ജിജി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ചോർച്ച അടച്ചത്.