ss

തിരുവനന്തപുരം : കൊറോണ വൈറസ് ബാധിച്ച് ജില്ലയിൽ ഒരാൾ മരിച്ചെന്ന് ഫേസ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ .കരമന കാലടി, ഇളംതെങ്ങ് രജനി നിവാസിൽ രഞ്ജിത്തിനെയാണ് (38) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.തന്റെ അമൽജ്യോതി രഞ്ജിത്ത് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ശനിയാഴ്ച രാത്രി വ്യാജ പോസ്റ്റിട്ടത്. ഇത് ഒട്ടേറെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഫോർട്ട് പൊലീസ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണിയാൾ.