bhakshana-sadhanangal-vit

കല്ലമ്പലം: ഒറ്റൂർ പി.എച്ച്സിയുടെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും ലഘുലേഖ വിതരണം ചെയ്തു.ഡോ.പി.കെ ഷീജയുടെ നേതൃത്വത്തിൽ എച്ച്.ഐ ഗിരി ലാൽ,ജെ.എച്ച്.ഐമാരായ ഷാജി,സജി എന്നിവർ പങ്കെടുത്തു.പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പഞ്ചായത്ത്‌ അംഗം ബി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.ധന്യാ സൂപ്പർമാർക്കറ്റിന്റെ സഹകരണത്തിലായിരുന്നു വിതരണം.