കല്ലമ്പലം:കടുവാപ്പള്ളി മാർക്കറ്റിലും സമീപത്തും കൊറോണ വെെറസ് പ്രതിരോധത്തിന്റെ ഭാഗമായി കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി മാസ്ക്, ലഘുലേഖ വിതരണവും,സാനിസൈറ്റർ ഉപയോഗിച്ച് കൈകഴുകൽ എന്നിവയും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു.മത്സ്യ വിൽപ്പനക്കാർക്കും മാർക്കറ്റിലെത്തിയവർക്കും ശുചീകരണ സാമഗ്രികൾ നൽകി.വലിയവിള സമീർ,ബി.ഭദ്രൻ പിള്ള,നൗഫൽ കടുവയിൽ,സജീർ വാറുവിള,ജ്യോതി കുമാർ,ഭദ്രൻ പിള്ള,ജയൻ.ജി,അമ്പിളി പ്രകാശ്,സുരേഷ് കുമാർ,ആർ.എസ് രഞ്ജിനി എന്നിവർ പങ്കെടുത്തു.