photo

നെടുമങ്ങാട് :കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫയർഫോഴ്‌സിന്റെയും തദ്ദേശ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത സിവിൽ ഡിഫന്റ്സ് വോളന്റിയേഴ്‌സിന്റെയും പ്രവർത്തനം ഊർജിതം.നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും സർവീസ് ബസുകളും എഴുപതംഗ ദൗത്യസംഘം ശുചീകരിച്ചു.അടിയന്തര ഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രതിഫലമില്ലാതെ പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നവരുടെ സേനയാണ് സിവിൽ ഡിഫന്റസ് വോളന്റിയേഴ്‌സ്.ഫയർഫോഴ്‌സിന്റെ മേൽനോട്ടത്തിൽ അമ്പതംഗ ടീമിനെയാണ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമായി തിരഞ്ഞെടുത്തിട്ടുള്ളത്.ഇവർക്ക് പരിശീലനം നൽകുന്നതിന്റെ ചുമതയും ഫയഫോഴ്‌സിനാണ്.നെടുമങ്ങാട് കച്ചേരി ജംഗ്‌ഷൻ,ചന്തമുക്ക്,റവന്യുടവർ,കുപ്പക്കോണം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ദൗത്യസംഘം ശുചീകരിച്ചു.ശുചീകരണ പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രവീന്ദ്രൻ നായരും അനിൽകുമാറും നേതൃത്വം നൽകി.മൂന്ന് യൂണിറ്റ് ഫയർ എഞ്ചിനുകളും വാട്ടർ മിസ്റ്റ് മോട്ടോർ സൈക്കിളും ശുചീകരണ പ്രക്രിയയിൽ ഉപയോഗപ്പെടുത്തി.