photo

നെടുമങ്ങാട് : 'ബ്രേക്ക് ദ ചെയ്ൻ" കാമ്പെയ്ന്റെ ഭാഗമായി നെടുമങ്ങാട് മാർക്കറ്റിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ കൈ കഴുകാൻ ക്രമീകരണം ഏർപ്പെടുത്തി.കൈകഴുകേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി ബോധവത്കരണ പ്രവർത്തനങ്ങളും നടന്നു.മോട്ടോർ ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് മഞ്ച റാഫിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നെട്ടിറച്ചിറ ജയൻ,നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.അരുൺകുമാർ,മുനിസിപ്പൽ കൗൺസിൽ പ്രതിപക്ഷ നേതാവ് ടി.അർജുനൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നൗഷാദ് ഖാൻ,ബ്ലോക്ക് സെക്രട്ടറി വാണ്ട സതി,താഹിർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.