പൂവാർ: പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന തീരദേശ മേഖലയിൽ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർക്ക് വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കാൻ സൗകര്യമില്ലാത്തവർക്കായി പ്രത്യേക സൗകര്യമൊരുക്കുന്നു. തീരദേശ മേഖലയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഇതിനായി മൂന്ന് സ്വകാര്യ സ്കൂൾ വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യപ്പെടുന്നവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്വാറന്റൈനിൽ എത്തിക്കും.ആർക്കെങ്കിലും അത്തരം സഹായം ആവശ്യമുണ്ടെങ്കിൽ പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 9745005886, 8086507462.