നെയ്യാറ്റിൻകര: കൊറോണ വൈറസിന്റെ പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി എമർജൻസി റെസ്‌പോൺസ് ടീം രൂപികരിച്ച് ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെ നെയ്യാറ്റിൻകര കാട്ടാക്കട താലൂക്കുകളിലെ 11 മേഖലകളിലാണ് എമർജൻസി റെസ്‌പേൺസ് ടീം രൂപികരിച്ചത്. നിഡിസിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ടീം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം, കൂടാതെ കെറോണയെ പ്രതിരോധിക്കാൻ ബോധവത്കരണവും നടത്തും. എമർജൻസി റെസ്‌പോൺസ് ടീമിൽ പ്രവർത്തിക്കാൻ താത്പര്യമുളളവർ ഇന്ന് വൈകിട്ട് 4ന് മുമ്പായി ലോഗോസ് പാസ്റ്ററൽ സെന്ററുമായി ബന്ധപ്പെട്ടണമെന്ന് നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ അറിയിച്ചു.
ഫോൺ; 9562772262.