കടയ്ക്കാവൂർ:കൊറോണ വെെറസ് വ്യാപനം തടയാൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ വാർഡു തലത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ നിരീക്ഷണ സമിതികൾ രൂപീകരിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിലെ 15-ാം വാർഡ് സമിതി യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കാവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗീത,ഷിജു എന്നിവർ സംസാരിച്ചു.