കടയ്‌ക്കാവൂർ: മേൽകടയ്‌ക്കാവൂർ യുവധാര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെയും മേൽകടയ്‌ക്കാവൂർ ക്രിക്കറ്റ് ടീമിന്റെയും ആഭിമുഖ്യത്തിൽ വായനശാലയ്ക്ക് മുന്നിൽ ഹാൻഡ് വാഷ് കോർണർ ആരംഭിച്ചു. വാർഡ് മെമ്പർ ആർ. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് അംഗങ്ങളായ ആഷിക് ചന്ദ്രൻ, കൈലാസ്, സംഗീർത്ത്, അമൽ, നിതിൻലാൽ, നിബിൻ, സന്തോഷ്, അരുൾ ജ്യോതി, സച്ചിൻ, വിവേക്, കിരൺ, സൗരവ്, റിഷഭ്, നന്ദു, ദീപു, അമൽഗിത്ത്, അരുൺ, അർജുൻ, സച്ചു, ജയേഷ്, അനീഷ്, ജിഷ്‌ണു എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മേൽകടയ്‌ക്കാവൂർ യുവധാര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെയും മേൽകടയ്‌ക്കാവൂർ ക്രിക്കറ്റ് ടീമിന്റെയും ആഭിമുഖ്യത്തിൽ വായനശാലയ്ക്ക് മുന്നിൽ ആരംഭിച്ച ഹാൻഡ് വാഷ് കോർണർ വാർഡ് മെമ്പർ ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു