ആറ്റിങ്ങൽ: ശിവഗിരി എസ്.എൻ നേഴ്സിംഗ് കോളേജിലെ ഒരു സംഘം വിദ്യാർത്ഥികൾ ആറ്റിങ്ങലിൽ വിവിധ മേഖലകളിൽ ബോധവത്കരണം നടത്തിയത് ശ്രദ്ധേയമായി.വിദ്യാർത്ഥികൾ കെ.എസ്.ആർ.ടി.സി,​ സ്വകാര്യ ബസ് സ്റ്റാൻഡുകൾ,​ പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് കൊറോണ വ്യാപനം തടയാനായി ബോധവത്കരണം നടത്തിയത്. അപ്പോഴാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സാനിറ്റൈസർ ഇല്ലെന്ന് കണ്ടെത്തിയത്. ഇവിടെ കൊറോണ വ്യാപനം തടയാനുള്ള എല്ലാ നടപടികളും നഗരസഭയുടെ ആഭിമുഖ്യത്തിൽ ചെയ്യുമെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു.