കല്ലമ്പലം: കൊറോണയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊല്ലം തിരുവനന്തപുരം ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് പരിശോധന ശക്തമാക്കി. കല്ലമ്പലം പൊലീസ്, ആരോഗ്യ പ്രവർത്തകർ, മോട്ടോർ വാഹനവകുപ്പ് എന്നിവർ സംയുക്തമായാണ് പരിശോധന. 24 മണിക്കൂറും പരിശോധന തുടരും. പരിശോധനയിൽ സംശയാസ്പദമായി തോന്നുന്നവരെ കൂടുതൽ ചോദ്യം ചെയ്യുകയും അത്യാവശ്യ കാരണങ്ങൾ ഇല്ലാതെ യാത്ര ചെയ്യുന്നവരെ മടക്കി അയക്കുകയും അസുഖ ലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾ തന്നെ ആംബുലൻസിൽ ആശൂപത്രിയിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കുകയും ചെയ്യും.