
വർക്കല:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വർക്കല നഗരസഭ പ്രദേശത്ത് വാളന്റിയർ നിരീക്ഷണം ശക്തമാക്കി.പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ കർശന നിയമനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ആരോഗ്യ വിഭാഗം ജീവനക്കാരായ ഷെറിൻ, രേഖ കെ.എം,ബൈജു.എസ്,കൗൺസിലർ സ്വപ്‌നശേഖർ,ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ജയപ്രസാദ്,ആശാവർക്കർ സുനിത,ജെ.പി.എച്ച്.എൻ അനിസജീവ്, അംഗൻവാടി വർക്കർ ജനക,വാളന്റിയർമാരായ അനൂപ്,രഞ്ജീവ്, രജീഷ തുടങ്ങിയവർ പങ്കെടുത്തു.