കള്ളിക്കാട് :കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ പി.എച്ച്.സിയിൽ ആർദ്രം പദ്ധതിയിൽ ഡോക്ടർ,നഴ്സ്,ഫാർമസിസ്റ്റ്,പാലിയേറ്റീവ് കെയർ നഴ്സ് എന്നീ തസ്തികയിൽ ഓരോ ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 11.30ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.