വിതുര:331048612 രൂപ വരവും 225517000 രൂപ ചെലവും 105531612 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയിൽ പാസാക്കി. വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ ബഡ്ജറ്റ് അവതരിപ്പിച്ചു. മാലിന്യനിർമ്മാർജനം, പൊതുജനാരോഗ്യം, കൃഷിവികസനം, ദുരന്തനിവാരണം, ആർദ്രംപദ്ധതി, ഹരിതകേരളം പദ്ധതി എന്നിങ്ങനെ സർവമേഖലകളിലും പൊതുജനങ്ങളുടെ ഉന്നമനത്തിനായി ഉൗന്നൽ നൽകിയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്നും ബഡ്ജറ്റിൽ പ്രതിപാദിച്ചിട്ടുള്ള വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസും വൈസ് പ്രസിഡന്റ് ആർ.സി.വിജയനും അറിയിച്ചു.