വിതുര: കൊറോണ വെെറസ് വ്യാപനം തടയാൻ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആരോഗ്യവകുപ്പും ത്രിതലപഞ്ചായത്തുകളും രാഷ്ട്രീയകക്ഷികളും റസിഡന്റ്സ് അസോസിയേഷനുകളും പൊലീസും ബോധവത്കരണങ്ങൾക്ക് നേതൃത്വം നൽകും. ഇന്നലെ വിതുര അഗ്നിശമന സേനയും ആരോഗ്യവകുപ്പും ചേർന്ന് പഞ്ചായത്തിലെ എല്ലാ വെയിറ്റിംഗ് ഷെഡുകളും ഗവ. താലൂക്ക് ആശുപത്രിയും കെ.എസ്.ആർ.ടി.സി ഡിപ്പോയും, ബിവറേജസ് ഒൗട്ട്ലെറ്റും ശുചീകരിച്ചു. സ്റ്റേഷൻ ഒാഫീസർ ജി. ചന്ദ്രബാബു, അസി.സ്റ്റേഷൻ ഒാഫീസർ എ.കെ. രാജേന്ദ്രൻ, എം. അശോക് കുമാർ, അരുൺലാൽ, ജിജോ, ആദൽഇമാം, ദിനുമോൻ, അൻഷാദ്, ഷാജഹാൻ, സജിത്, അലോഷ്യസ്, ദീപുകുമാർ, കൃഷ്ണരാജ്, വോളന്റീയർമാരായ അരുൺ, വിപിൻ, ജോമോൻ, സി.ഐ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.