ഉഴമലയ്ക്കൽ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഉഴമലയ്ക്കൽ എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എലിയാവൂർ ജംഗ്ഷനിൽ ഹാൻഡ് വാഷ് കോർണർ ആരംഭിച്ചു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്‌ക്കൽ ശേഖരൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ.എസ്. ലാൽ, ഷൈൻ കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മനിലാ ശിവൻ, ഷൈജാ മുരുകേഷൻ, ലോക്കൽ കമ്മിറ്റി അംഗം സിജു മരങ്ങാട്, മേഖലാവൈസ് പ്രസിഡന്റ് നന്ദു അയ്യപ്പൻകുഴി, എലിയാവൂർ യൂണിറ്റ് പ്രസിഡന്റ് സഞ്ചു, തുടങ്ങിയവർ നേതൃത്വം നൽകി.