ബാലരാമപുരം:കൊറോണയെ ചെറുക്കാൻ ജാഗ്രതാനിർദ്ദേശം പാലിക്കണമെന്ന് സി.എച്ച്.സി മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ കൊറോണ നിരീക്ഷത്തിലുള്ളവരിൽ ബാലരാമപുരം സ്വദേശികളുമുണ്ട്. ഇക്കാര്യം എം.എൽ.എയുടെ നേത്യത്വത്തിൽ ചേർന്ന ആലോചനായോഗത്തിൽ സൂചിപ്പിച്ചിരുന്നു.ബാലരാമപുരം പൊതുമാർക്കറ്റ്,​ ബാലരാമപുരം ജംഗ്ഷൻ,​ബിവറേജസ്,​ സപ്ലൈകോ വിപണി,​ കവലകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതനിർദ്ദേശങ്ങൾ മറികടന്ന് വൻ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ്,​ ബാലരാമപുരം പൊലീസ് എന്നിവരെ ഇക്കാര്യം അതീവഗൗരവമായി തന്നെ അറിയിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ ജാഗ്രതനിർ‌ദ്ദേശം കർശനമായി പാലിക്കാൻ ഓരോ പൗരൻമാരും ബാദ്ധ്യതസ്ഥരാണെന്നും മെ‌‌ഡിക്കൽ ഓഫീസർ ആർ.എം ബിജു അറിയിച്ചു.