കഴക്കൂട്ടം: ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച രണ്ടുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോട്ടിലെത്തിയ മലപ്പുറം സ്വദേശികളായ ഷിഹാബ് ( 38), മുഫസൽ ( 30) എന്നിവർക്കെതിരെയാണ് കേസ്. ഹോം ക്വാറന്റൈൻ നിർദ്ദേശം നൽകിയ ഇവർ കഴക്കൂട്ടത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതർ ഇരുവരെയും നഗരത്തിലെ കെയർ സെന്ററിലേക്ക് മാറ്റി. നാട്ടിലേക്ക് പോകാൻ വാഹന സൗകര്യം ലഭിക്കാത്തതിനാലാണ് ഇവിടെ തങ്ങിയതെന്നാണ് ഇവരുടെ വാദം. നിലവിൽ ഇരുവർക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. താമസ സൗകര്യം നൽകിയതിന് ഹോട്ടലുടമയ്ക്കെതിരെയും കേസെടുത്തു.