മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 2019 ഓഗസ്റ്റ് മുതൽ 2020 ജനുവരി വരെയുള്ള തൊഴിൽ രഹിത വേതന വിതരണത്തിനായുള്ള ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 25, 26 തീയതികളിൽ നടത്തുന്നു. ആധാർ കാർഡും ബാങ്ക് പാസ് ബുക്കും ഹാജരാക്കിയിട്ടുള്ള എല്ലാ ഗുണഭോക്താക്കളും റേഷൻ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിക്കുന്നു.