പാറശാല: കഴിഞ്ഞ ഒരാഴ്ചയായി അതിർത്തി പ്രദേശങ്ങളിൽ നടന്നുവരുന്ന സ്‌ക്രീനിംഗ്, ബോധവത്കരണ പ്രവർത്തനങ്ങളിൽ സരസ്വതി ആരോഗ്യ സേനയുടെ സേവനങ്ങളും തുടരുകയാണ്. സരസ്വതി ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ, സരസ്വതി കോളേജ് ഓഫ് നേഴ്‌സിംഗ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സരസ്വതി ഡയബറ്റിക് ക്ലിനിക് അംഗങ്ങൾ എന്നിവർ സേനയുടെ സ്‌ക്രീനിംഗ്, ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എത്താറുള്ളത്. അമരവിള ചെക്പോസ്റ്റ്, ഇഞ്ചിവിള, പാറശാല റെയിൽവേ സ്റ്റേഷൻ, കോഴിവിള, കന്നുമാമൂട്, കാക്കവിള തുടങ്ങി അതിർത്തി പ്രദേശങ്ങളിൽ രാത്രിയിലും സേനയുടെ പ്രവർത്തനം തുടരുന്നുണ്ട്.