ശിവഗിരി: പ്രധാനമന്ത്റി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ശിവഗിരി മഠത്തിലെ സന്യാസിമാരും മറ്റ് അന്തേവാസികളും അണിചേർന്നു. സന്യാസിമാർ താമസസ്ഥലം വിട്ട് പുറത്തുപോയില്ല. വൈകിട്ട് 5 ന് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായവരോടുള്ള ആദരസൂചകമായി 5 മിനിട്ട് നേരം മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ സാന്നിദ്ധ്യത്തിൽ മണിമുഴക്കി.
ആരോഗ്യമേഖലയിലുള്ളവർക്കും സന്നദ്ധ പ്രവർത്തകർക്കും ശക്തിയും ഊർജവും കിട്ടുന്നതിനും ജനങ്ങളുടെ രോഗശാന്തിക്കും
പ്രാർത്ഥന നടത്തിയതായും ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ശിവഗിരി മഠത്തിൽ 31 വരെ ഭക്തജനങ്ങൾക്ക് നിയന്ത്റണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗുരുപൂജയും അന്നദാനവും നിറുത്തിവച്ചിട്ടുണ്ട്. പൂജയും പ്രാർത്ഥനയും പതിവുപോലെ നടന്നു വരുന്നു.