ബാലരാമപുരം: കൊറോണയെന്ന വിഷമാരിയുടെ വ്യാപനം തടയാൻ മൂന്ന് ദിവസം കൊണ്ട് 1500 മാസ്ക്കുകൾ നിർമ്മിച്ച് ബാലരാമപുരം ആലുവിള ശരണ്യനിവാസിൽ ബേക്കറി ജീവനക്കാരനായ അനന്തൻപിള്ളയുടേയും പാർവതിയുടേയും മകൾ ബിരുദാനന്തര വിദ്യാർത്ഥിയായ മഞ്ചു. ഡി.വൈ.എഫ്.ഐ നേമം ബ്ലോക്ക് കമ്മിറ്റിയംഗമാണ് മഞ്ചു. യൂ ട്യൂബിലൂടെ മാസ്ക്ക് നിർമ്മാണം മഞ്ചു വേഗത്തിൽ മനസ്സിലാക്കിയത്. ഇതിനിടെയാണ് ഡി.വൈ.എഫ്.ഐ നോർത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷും ഏരിയ സെക്രട്ടറി നവനീത് കുമാറും മാസ്ക്ക് നിർമ്മിക്കാൻ മഞ്ചുവിനെ സമീപിച്ചത്. നേതൃത്വം കൈമാറിയ സാമഗ്രികൾ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ട് 1500 ഓളം മാസ്ക്കുകൾ നിർമ്മിച്ചു. ബന്ധുക്കളായ രാഖിയും ആര്യയും സഹായത്തിന് ഒപ്പം ചേർന്നതോടെ മാസ്ക്ക് നിർമ്മാണം വേഗത്തിലായി. കൊറോണ പ്രതിരോധ മാസ്ക്കുകൾ നേമം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുജിത്തിനും സെക്രട്ടറി നിഥിൻ രാജിനും കൈമാറി. സംസ്കൃതകോളേജ് വിദ്യാർത്ഥികളായ മഹാലക്ഷ്മിയും കൃഷ്ണകുമാറു സഹേദരങ്ങളാണ്.