തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷ ഉൾപ്പെടെയുളള എല്ലാ പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി മാറ്റിവച്ചു. പ്രമാണപരിശോധനകൾ, സർവീസ് വെരിഫിക്കേഷൻ, കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയൊന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തുന്നതല്ല. പ്രമാണങ്ങൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാൻ അറിയിച്ച അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടെയുളള തസ്തികകൾക്ക് സമയം ദീർഘിപ്പിച്ച് നൽകും.