pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി പ്രതിനിധികളെ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലുള്ള വ്യാപാരി പ്രതിനിധികളോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകൾ തുറന്നു പ്രവർത്തിക്കും. പ്രൊവിഷൻ സ്റ്രോറുകൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ചേംബർ ഒഫ് കൊമേഴ്സ് പ്രതിനിധികൾ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. സർക്കാരിന്റെ എല്ലാ നടപടികൾക്കും സമ്പൂർണ പിന്തുണ ഉണ്ടാവുമെന്ന് വ്യാപാരി സംഘടനാ പ്രതിനിധികൾ അറിയിച്ചു. കടകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് തങ്ങൾ യോഗത്തിനെത്തിയതെന്ന് വ്യാപാരി സംഘടനാ പ്രതിനിധികൾ പറഞ്ഞു.