വർക്കല: ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയ ആൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് പൊതു ജനങ്ങളുമായി ഇടപഴകിയതിനെതുടർന്ന് ആരോഗ്യവകുപ്പിന്റെ പരാതിയിന്മേൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല നടയറ കലാം റോഡിൽ കുഴിവിള ഹൗസിൽ നിസാർ(45)നെതിരെയാണ് കേസെടുത്തത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് നിസാർ ദുബായിൽ നിന്നും നാട്ടിലെത്തിയത്. ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശങ്ങൾ പാലിക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ച് ജനങ്ങളുമായി ഇടപഴകുന്നത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർ അയിരൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നിസാറിനെതിരെ കേസെടുത്തു.