നിലമാമൂട് : മൂവോട്ടുകോണം മുഴങ്ങു പ്രതാപ് ഹൗസിൽ ദിവാകരൻ പിള്ളയുടെയും ശീതളകുമാരിയുടെയും മകൻ ഡി. പ്രതാപൻ (40) നിര്യാതനായി. മക്കൾ: ശ്രീതിൽ, ശ്രീറാം. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
ബാലകൃഷ്ണൻ നായർ
നിലമാമൂട് : കോട്ടുകോണം, മണക്കാല പത്മവിലാസം ബംഗ്ളാവിൽ പി. ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: സുനിതകുമാരി, സുലഭകുമാരി. മരുമക്കൾ: കൃഷ്ണൻ നായർ, ഉദയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച 9ന്.
ശ്യാമള
തിരുവനന്തപുരം : മുട്ടത്തറ പ്രസാദം വീട്ടിൽ ടി.സി 42/605 (3) ൽ പി. ശിവദത്തന്റെ (പനയറ ശിവൻകുട്ടി) ഭാര്യ എ. ശ്യാമള (68) നിര്യാതയായി. മക്കൾ: എസ്. ധന്യ, എസ്. ശ്യാമ. മരുമകൻ: പ്രവീൺ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
ശിവൻകുട്ടി നായർ
തിരുവനന്തപുരം : ശ്രീവരാഹം സരുൺ ഹൗസ് ശരം 44ൽ ജി. ശിവൻകുട്ടിനായർ (72, റിട്ട. കെൽട്രോൺ) നിര്യാതനായി. ഭാര്യ: ബി. പ്രസന്നകുമാരി. മകൻ: പി.എസ്. അരുൺ (ലക്ചറർ, ഗവ. പോളിടെക്നിക്, തിരു.). മരുമകൾ: ആർ.ഐ. രേഖ. സഞ്ചയനം: 29ന് രാവിലെ 8ന്.
ഡോ. എം. ജയലക്ഷ്മി
പേട്ട: നാലുമുക്ക് പി.ആർ.എ 35 ൽ നിരഞ്ജനയിൽ പി. പങ്കജാക്ഷൻ നായരുടെ (റിട്ട. ജോ. ഡയറക്ടർ, അഗ്രികൾച്ചർ) ഭാര്യ ഡോ. എം. ജയലക്ഷ്മി (74, റിട്ട. പ്രൊഫ. ആയുർവേദ കോളേജ്, തിരു.) നിര്യാതയായി. മകൻ: അഡ്വ. സുധി പി.ജെ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
ശാന്ത
വയക്കല്ലൂർ: മാവണിവീട്, ശാന്തഭവനിൽ പരേതനായ വേലായുധന്റെ ഭാര്യ എൻ. ശാന്ത (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ വി, അനിൽകുമാർ വി. മരുമക്കൾ: വിജയലക്ഷ്മി ജി.എസ്, ദീപ്തി വി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.
സോമൻ നാടാർ
വട്ടപ്പാറ : പുങ്കുംമൂട് ഒാലിക്കുഴി സബിത ഭവനിൽ സോമൻ നാടാർ (65) നിര്യാതനായി. ഭാര്യ: പരേതയായ എസ്‌തർ. മക്കൾ: ബിന്ദു, ബീന, ഗീത, ബിജു. മരുമക്കൾ: സുരേഷ്, ദിലീപ്, വിജയകുമാർ, സൈന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.