corona
corona

തിരുവനന്തപുരം: കൊറോണയുടെ വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചാൽ ക്രിമിനൽ കേസ് നേരിടേണ്ടിവരും. അറസ്റ്റും കനത്ത പിഴയും ഉണ്ടാകും. വിദേശത്ത് നിന്നെത്തിയവർ നിയമലംഘനം നടത്തിയാൽ തിരിച്ചുപോകാൻ പൊലീസ് ക്ലിയറൻസ് നൽകില്ല. കർശന നടപടികൾ സ്വീകരിച്ച് സമ്പൂർണ അടച്ചുപൂട്ടൽ ഫലപ്രദമാക്കാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

അതിർത്തികൾ അടച്ച് കർശന പരിശോധന ഇന്നലെ രാത്രി മുതൽ പൊലീസ് നടപടി തുടങ്ങിക്കഴിഞ്ഞു.

പൊലീസ് നടപ്പാക്കുന്നത്

# കൊറോണ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ നിന്ന് സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കും നിരോധനം. (അത്യാവശ്യ യാത്രകൾ അനുവദിക്കും)

# ജില്ലാ അതിർത്തികളിൽ പരിശോധന. ദേശീയ പാതയിൽ മാത്രമല്ല, തീരദേശത്തെയും മലയോരമേഖലയിലെയും അതി‌ർത്തി റോഡുകളിൽപോലും പരിശോധന.

# ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാലും ക്രിമിനൽ കേസ്.

# വിദേശത്തു നിന്നെത്തിയവർ വിവരം അറിയിക്കാതിരുന്നാലും കേസ്.

# ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പോലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മ​റ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിൽ നടപടി

# ഹൃദയ സംബന്ധമായ അസുഖമുളളവർ, രക്താർബുദം ബാധിച്ചവർ എന്നിവർ നിരീക്ഷണത്തിലുണ്ടെങ്കിൽ ജില്ലാതല ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാ​റ്റാൻ സഹായിക്കും.

# അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങൾ തിടുക്കം കാട്ടുന്നത് നിരുത്സാഹപ്പെടുത്തും. തിരക്കുണ്ടായാൽ കടഉടമകൾ പൊലീസിൽ അറിയിക്കണം.

# മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനായി പട്രോളിംഗ് .