kongress

പാറശാല: ' കൈകൾ കഴുകൂ കൊറോണയെ അകറ്റൂ ' എന്ന മുദ്രാവാക്യവുമായി കൊറോണക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരശുവയ്ക്കൽ ജംഗ്‌ഷനിൽ സ്ഥാപിച്ച 'ക്ലീൻ ഹാൻഡ്‌സ് ചലഞ്ച്' ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ആർ. വത്സലൻ, കൊറ്റാമം മോഹനൻ, കൊറ്റമം വിനോദ് തുടങ്ങിയവർ പങ്കെടുത്തു.