തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പിലെ ജീവനക്കാർക്ക് 3000ത്തോളം മാസ്‌കുകൾ വിതരണം ചെയ്‌തു. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ്, സെക്രട്ടേറിയറ്റ്, ഫോർട്ട് അസി.പൊലീസ് കമ്മീഷണർ ഓഫീസ്, റേഞ്ച് ഡി.ഐ.ജി ഓഫീസ്, നെയ്യാറ്റിൻകര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫീസ്, കെ.എം.സി.എൽ എന്നിവിടങ്ങളിലും തമ്പാനൂർ, കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും, ആട്ടോറിക്ഷാ തെഴിലാളികൾക്കുമായി 4500ഓളം മാസ്‌കുകളും നൽകി. സംഘടനയുടെ സമിതികളിലെ മഹിളാ വിഭാഗമാണ് മാസ്‌കുകൾ തയ്യാറാക്കുന്നത്.