fire

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ഇന്നലെ വൈകിട്ട് 4.15ഓടെയാണ് സ്റ്റേഷന് സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് തീപിടിച്ചത്. ചാക്കയിൽ നിന്നെത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്സ് ഒരുമണിക്കൂർ പരിശ്രമിച്ചാണ് തീനിയന്ത്രണ വിധേയമാക്കിയത്. ഫയർ ഓഫീസർമാരായ ഷഫീക്ക് അലിഖാൻ, ജി.എസ്. രാജേഷ്, രതീഷ് ബാബു. ഡി, വി.എസ്. സുജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീഅണച്ചത്.