പൂവാർ: പുല്ലുവിള കൊച്ചുപളളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മെഡോണ സെന്റർ കൊറോണ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ മാസ്ക് വിപണിയിൽ എത്തിച്ചിരികുയാണെന്ന് സംഘാടകർ അറിയിച്ചു. ഇപ്പോൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. പല സ്ഥലങ്ങളിലും മാസ്ക് കിട്ടാനില്ലാത്ത സാഹചര്യവും കൂടിയ വിലയ്ക്ക് വില്പന നടത്തുന്നതും സംഘടനയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുണിയിൽ തയാറാക്കുന്ന മാസ്കിന് 5 രൂപയാണ് വില. ഇത് വീണ്ടും കഴുകി ഉപയോഗിക്കാവുന്നതുമാണ്. ആവശ്യക്കാരും സംഘടനകളും കൊച്ചുപള്ളി മെഡോണ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.