kappil-check-post

വർക്കല: തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാപ്പിൽ കൊറോണ കരുതലിന്റെ ഭാഗമായി ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. കരുതൽ നടപടികളിൽ സർക്കാർ അയവുവരുത്തുന്നതു വരെ എല്ലാദിവസവും 24 മണിക്കൂറും ചെക്ക്പോസ്റ്റ് പ്രവർത്തിക്കും. കാപ്പിൽ പാലം കഴിഞ്ഞ് ലേക്ക് സാഗർ റിസോർട്ടിനു മുന്നിലാണ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച രാത്രി 9 മുതലാണ് ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. പൊലീസ്, മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയിലാണ് ചെക്ക്പോസ്റ്റ്. സ്വകാര്യ വാഹനൾ, ഇരുചക്ര, ആട്ടോറിക്ഷകളും ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിക്കും. വാഹനത്തിലുളളവരുടെ സഞ്ചാരപാതയും ലക്ഷ്യവുമാണ് പൊലീസിന്റെ പരിശോധന. ആരോഗ്യവകുപ്പ് ജീവനക്കാർ വാഹനത്തിലുള്ളവരുടെ ആരോഗ്യകാര്യങ്ങൾ പരിശോധിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ചെക്ക്പോസ്റ്റിലുണ്ട്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും ആരോഗ്യ പ്രവർത്തകരും ചെക്ക്പോസ്റ്റിലുണ്ട്. കൊറോണ പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങളും മുൻകരുത ൽവിവരങ്ങളും പരിശോധനയ്ക്കിടെ കൈമാറും. വാഹനങ്ങളുടെ വിവരശേഖരണമാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ ചുമതല.