joohi

തന്റെ ഈഗോ കാരണം പല ചിത്രങ്ങളിൽ നിന്നും വിട്ടു നിന്നത് മറ്റു പലർക്കും അത് താരപദവി ലഭ്യമാക്കിയെന്ന വെളിപ്പെടുത്തലുമായി ജൂഹി ചൗള രംഗത്ത്. കരിഷ്മ കപൂറിന് താരപദവി കിട്ടാനുള്ള കാരണം താനാണെന്നും ജൂഹി ഒരു അഭിമുഖത്തിൽ പറഞ്ഞു. താൻ അഭിനയിച്ചില്ലെങ്കിൽ ബോളിവുഡ് നിശ്ചലമാകുമെന്ന് കരുതിയെന്നും തനിക്ക് ഇഷ്ടമുള്ളവർക്കൊപ്പം മാത്രം സിനിമ ചെയ്യാൻ തുടങ്ങിയെന്നും വെളിപ്പെടുത്തിയ താരം ഇതൊക്കെ കരിയറിൽ തിരിച്ചടിയായെന്നും മറ്റുള്ളവർക്ക് ഗുണകരമായെന്നും പറയുന്നു.

ദിൽ തോ പാഗൽ ഹെ, രാജാ ഹിന്ദുസ്ഥാനി എന്നീ ചിത്രങ്ങൾ താൻ ഉപേക്ഷിച്ചതാണെന്നും അതു കാരണം പലർക്കും താരപദവി ലഭിച്ചെന്നും ജൂഹി പറഞ്ഞു. കരിഷ്മയുടെ എക്കാലത്തേയും ഹിറ്റുകളിലൊന്നായിരുന്നു രാജാ ഹിന്ദുസ്ഥാനി. ദിൽ തോ പാഗൽ ഹെ എന്ന ചിത്രത്തിലെ അഭിനയത്തിന് കരിഷ്മ കപൂറിന് ദേശീയ പുരസ്കാരവും ലഭിച്ചു.