മോസ്കോ: മുൻ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ പഞ്ചകർമ്മ ചികിത്സയ്ക്ക് വിധേയയാകുന്നു. കൊറോണ വൈറസ് ബാധമൂലമുണ്ടായ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനാണ് ഷറപ്പോവ ആയുർവേദത്തെ കൂട്ടുപിടിച്ചിരിക്കുന്നത്. ചികിത്സ കഴിയുന്നതോടെ ശാരീരികമായും മാനസികമായും താൻ കൂടുതൽ ശക്തയാകുമെന്നാണ് ഷറപ്പോവയുടെ പ്രതീക്ഷ.
പന്ത്രണ്ടുദിവസത്തെ ചികിത്സയ്ക്ക് വിധേയയാവാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് താരവുമായി അടുപ്പമുള്ളവർ പറയുന്നത്. ചികിത്സയുടെ ഭാഗമായി ആഹാരത്തിലുൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കോഫി, ഇറച്ചി, പാൽ, പാലുല്പന്നങ്ങൾ, മധുരം, തണുത്ത ആഹാരം, മദ്യം എന്നിവ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. വ്യായാമവും കുറച്ചിട്ടുണ്ട്. ചികിത്സകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും ഭാവിതീരുമാനനങ്ങൾ