vazha

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലും കാറ്റിലും 200 ഓളം ഏത്തവാഴകൾ ഒടിഞ്ഞുവീണു. പാലാംകോണം കൂത്തുപറമ്പ് തിരുവാതിരയിൽ വേണുവിന്റെ കൃഷിയിടത്തിലെ കുലച്ചതും കുടംവന്നതുമായ വാഴകളാണ് ഒടിഞ്ഞുവീണത്. അൻപതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വേണു പറഞ്ഞു.