gautham

ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ ജയിലിൽ പോകേണ്ടിവരുമെന്ന് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്. ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ട പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുലംഘിച്ച് മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയത്.

'ഒന്നുകിൽ നിങ്ങൾ കുടുംബത്തോടൊപ്പം ക്വാറന്റൈനിൽ പ്രവേശിക്കുക. അല്ലെങ്കിൽ ജയിലിലേക്ക് പോകാൻ തയ്യാറാവുക. സമൂഹത്തിന് ഒരുതരത്തിലും ഭീഷണിയാവരുത്. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയാണ് നമ്മുടെ പോരാട്ടം. അല്ലാതെ ഉപജീവനമാർഗം കണ്ടെത്താനല്ല. ഇക്കാര്യത്തിൽ സർക്കാരുകളുടെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുക-ഗംഭീർ ട്വീറ്റ് ചെയ്തു.