break

കിളിമാനൂർ: ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വിവിധ മേഖലകളിൽ കൈകഴുകൽ കേന്ദ്രങ്ങളും സാനിറ്റൈസേഷൻ ബൂത്തുകളും ഒരുക്കി. അസോസിയേഷൻ തയ്യാറാക്കിയ സാനിറ്റേഷൻ എല്ലാ കുടുംബങ്ങളിലും സൗജന്യമായി എത്തിക്കുകയും ലഘുലേഖ വിതരണം ചെയ്ത് ബോധവത്കരണം നടത്തുകയും ചെയ്തു. അസോസിയേഷൻ ഓഫീസ്, ഐരുമൂല ക്ഷേത്രം, വിളക്കാട്ടുകോണം, വാലഞ്ചേരി ജംഗ്‌ഷൻ, മാവിൻമൂട് എന്നിവിടങ്ങളിൽ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രങ്ങളുടെയും സാനിറ്റേഷൻ ബൂത്തുകളുടെയും ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് ആർ. അനിൽകുമാർ, പ്രൊഫ. എം.എം. ഇല്യാസ്, ട്രഷറർ ഷീജാ രാജ്, സജിത, രജിത, മഞ്ജു, ചന്ദ്രിക, ജ്യോതിലക്ഷ്മി, ശെർവകുമാർ തുടങ്ങിയവർ പങ്കെടുത്തു.