വക്കം: കൊറോണ വൈറസിനെതിരെ ബോധവത്കരണവുമായി വക്കം ഗ്രാമ പഞ്ചായത്ത്. നിലയ്ക്കാമുക്കിലെ മാർക്കറ്റിൽ ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുജിയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി സാനിറ്റൈസർ വിതരണം ചെയ്തു. മാർക്കറ്റിനുള്ളിൽ കൂട്ടം കൂടി നിൽക്കാനോ കൂടുതൽ സമയം ചെലവഴിക്കാനോ ആരെയും അനുവദിച്ചില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്ക് മാസ്ക്കും, ഗ്ലൗസും നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നൗഷാദ്, ബിഷ്ണു, സ്മിത തുടങ്ങിയവർ ബോധവത്കരണത്തിന് നേതൃത്വം നൽകി.